സൈക്കോളജിസ്റ്റായ എലിസബത്ത് ലോഫ്റ്റസ് ഓർമ്മകളെക്കുറിച്ച് പഠിക്കുന്നു. കൂടുതൽ സൂക്ഷമായിപ്പറഞ്ഞാൽ, അവർ അയഥാർത്ഥങ്ങളായ ഓർമ്മകളെക്കുറിച്ച്, സംഭവിക്കാത്ത കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ സത്യത്തിൽ നടന്നതിൽനിന്ന് വ്യത്യസ്തമായി ഓർക്കുന്നതിനെക്കുറിച്ച്, പഠിക്കുന്നു. ഇത് നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ സാധാരണയായി സംഭവിക്കുന്നുണ്ട്. ലോഫ്റ്റസ് ഞെട്ടിപ്പിക്കുന്ന ചില കഥകളും സ്ഥിതിവിവരക്കണക്കുകളും നിങ്ങളുമായി പങ്കുവയ്ക്കുന്നതോടൊപ്പം നാമെല്ലാവരും ഓർക്കേണ്ട പ്രധാനപ്പെട്ട ചില നൈതികപ്രശ്നങ്ങളുയർത്തുന്നു.
