അനിശ്ചിത സാഹചര്യങ്ങളിൽ അമ്മയെപ്പോലെ ചിന്തിക്കുക
ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളെ നേരിടാൻ ഒരു ലളിതമായ വഴിയുണ്ട്. അത് ഇവിടെ ഇഫാത്ത് സസ്കിൻഡ് കാണിച്ചു തരുന്നു. അവർ ഒരു സ്ത്രീ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ്. അവരുടെ വാക്കുകളിൽ "നിങ്ങൾ അമ്മയെപ്പോലെ ചിന്തിച്ചാൽ, കുറച്ചു പേരുടെ ഭ്രമങ്ങളെക്കാൾ അനവധി പേരുടെ ആവശ്യങ്ങളെ പ്രാമുഖ്യവൽക്കരിക്കാൻ സാധിക്കും" . ലോകമെമ്പാടും നിന്നുള്ള കഥകൾ അവരിൽ നിന്നും കേൾക്കു. ഒരു മെച്ചപ്പെട്ട ലോകം പടുത്തുയർത്താൻ നിങ്ങള്ക്ക് എങ്ങനെ സാധിക്കും എന്ന് നിങ്ങള്ക്ക് മനസ്സിലാകും ഇതിൽ നിന്നും.

