ലോകത്തിന്റെ ചിലയിടങ്ങളില്‍ , പകുതിയോളം സ്ത്രീകളും വായിക്കാനും എഴുതാനും കഴിവില്ലത്തവരാണ്. കാരണങ്ങള്‍ പലതാണ്. പക്ഷെ മിക്കവാറും സാഹചര്യങ്ങളില്‍ അച്ഛനോ ഭര്‍ത്താവോ എന്തിനേറെ അമ്മമാര്‍ പോലും വിദ്യഭ്യാസത്തിനു മൂല്യം കല്പിക്കത്തവരാണ്. ഫോട്ടോഗ്രാഫറും TED ഫെല്ലോയുമായ ലൌറ ബൌഷ്നാക് യെമെന്‍, ഈജിപ്റ്റ്, ടുണീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലൂടെ സഞ്ചരിച്ചു ധീരയായ സ്ത്രീകളെ -സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, 60 വയസ്സായ അമ്മമാര്‍- ഇങ്ങനെ ധീരമായി പോരാടുന്നവരെ കാണിച്ചുതരുന്നു.
