ജലസംരക്ഷണത്തിന് ചിന്തനീയമായ 3 മാർഗ്ഗങ്ങൾ
ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം ലോകത്തെ മൂന്നിലൊന്ന് ആളുകളും ജലദൗർലഭ്യം ഉള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. വെറും അഞ്ച് ശതമാനം ആളുകളേ 20 വർഷത്തിന് മുൻപ് ഉണ്ടായിരുന്നതിലും അധികം ജലലഭ്യത ഉള്ള പ്രദേശങ്ങളിൽ ജീവിക്കുന്നുള്ളു. 1973 മുതൽ അത്യധികം ജലദൗർലഭ്യം അനുഭവിക്കുന്ന ജോർദാനിൽ ജനിച്ചുവളർന്ന ആളാണ് ലാന മസാരെ. പേരെഴുതാൻ പഠിച്ച പ്രായം മുതൽ തന്നെ ജലസംരക്ഷണപാഠങ്ങളും അവർ പഠിച്ചു. ജലദൗർലഭ്യം എന്ന ആഗോളപ്രശ്നത്തെ നേരിടാനായി, വരൾച്ച അനുഭവിക്കുന്ന രാജ്യങ്ങൾ അനുവർത്തിക്കുന്ന മൂന്ന് പാഠങ്ങൾ പങ്കുവെയ്ക്കുകയാണ് അവർ ഈ പ്രായോഗിക സംഭാഷണത്തിൽ.
