കലാകാരന്മാരും സമ്പത്ഘടനയും- എങ്ങനെയവരെ പിൻതുണക്കാം
കല ജീവിതത്തിന് പുതിയ അർത്ഥതലങ്ങൾ സമ്മാനിക്കുന്നു. അത് നമ്മുടെ സംസ്കാരത്തിന്റെ ആത്മാവാണ്. എന്നിട്ടും എന്ത് കൊണ്ടാണ് കലാകാരന്മാർക്ക് വേണ്ട പിന്തുണ ലഭിക്കാത്തത്? ഹാദി എൽദെബെക്ക് കലക്ക് മൂല്യം നൽകുന്നൊരു സമൂഹത്തിനായി യത്നിക്കുകയാണ്. ഒരു ഓൺലൈൻ വേദിയിലൂടെ കലാകാരന്മാരെ ഗ്രാന്റും ഫണ്ടും ലഭിക്കാനുള്ള ശ്രോതസ്സുകളുമായി ബന്ധിപ്പിക്കുക വഴി അവർക്ക് തങ്ങളുടെ സർഗസപര്യകളിൽ ശ്രദ്ധ നൽകാൻ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
