നാം എച്ച്ഐവിയ്ക്കെതിരായ യുദ്ധം ജയിച്ചു എന്ന് കരുതുന്നുണ്ടോ? അത് ശരിയാകണമെന്നില്ല -- മരുന്നുകളോട് പ്രതിരോധശക്തിയുള്ളതും അനുരൂപമായതുമായ വൈറസുകൾ വരുമ്പോൾ. കണ്ണ് തുറപ്പിക്കുന്ന ഒരു പ്രഭാഷണത്തിൽ ടെഡ് ഫെലോ ആയ എഡ്സെൽ സാൽവാന ഇപ്പോൾ തന്റെ നാടായ ഫിലിപ്പീൻസിൽ വ്യാപിക്കുന്ന ആക്രമണകാരിയായ എച്ച്ഐവി ഉപ ഇനമായ എഇ യെപ്പറ്റി പറയുന്നു. ഇത് ലോകമാസകലം വ്യാപിക്കുന്ന ഒരു പകർച്ചവ്യാധിയാകാൻ ഇടയുണ്ടെന്ന് അദ്ദേഹം താക്കീത് നൽകുന്നു.
