ആശ്വാസകരമായ കൃത്രിമാവയവങങള് നിര്‍മ്മിക്കാന്‍ ഡേവിഡ് സെന്ഗെയെ പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹം ജനിച്ചതും വളര്‍ന്നതും സിയെറ ലിയോണിലാണ്, അദ്ദേഹത്തിന് വേണ്ടപ്പെട്ടവരില്‍ പലരും ആഭ്യന്തരയുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചവരായിരുന്നു. അവരില്‍ പലരും കൃത്രിമാവയവങ്ങള്‍ ധരിക്കുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി, പിന്നീട് അതിന്റെ കാരണമന്വേഷിച്ച് അതിനൊരു പരിഹാരം കാണാനായിരുന്നു MIT മീഡിയ ലാബിലെ അദ്ദേഹത്തിന്റെ ടീമിന്റെ പരിശ്രമം.
