“സ്ലംഡോഗ് മില്യണെയർ,“ “ദ ഹൺഡ്രഡ് ഫുട്ട് ജേണി“ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചലച്ചിത്രങ്ങളുടെ സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ, രാഗത്തിന്റെ പരമ്പരാഗത രൂപം വിശകലനം ചെയ്യുന്നതോടൊപ്പം കീബോഡിൽ സുന്ദരസംഗീതം സൃഷ്ടിക്കുകയും ചെയ്യുന്നു. വയല, ഘണ്ടാനാദം, ഡ്രംസ്, ദിവ്യമായ സ്വരത്തിലുള്ള വായ്പ്പാട്ട് എന്നിവ അദ്ദേഹത്തോടൊപ്പമുണ്ട്. “ഇതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയില്ലായിരിക്കാം,“ എന്നദ്ദേഹം പറയുന്നു, “പക്ഷേ ഇത് പാടിയിരിക്കുന്ന രീതിയിൽ നിങ്ങൾക്ക് ഉദാത്ത സൗന്ദര്യം കാണാനാവും.“

